മലപ്പുറം ഊര്‍ങ്ങാട്ടിരി ചെറുപുഴയില്‍കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ഊര്‍ങ്ങാട്ടിരി ചെറുപുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ ഏഴുമണിയോടെയാണ് തോട്ടുമുക്കം നടപ്പാലത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കിണറടപ്പന്‍ വളളിപ്പാലത്തെ പൂരപ്ര വിശാഖ്(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും റ്റി.ഡി.ആര്‍.എഫ്, ഇ ആര്‍ എഫ് , വൈറ്റ്ഗാര്‍ഡ് ,യൂത്ത് ബ്രിഗേഡ്, ട്രോമാ കെയര്‍ മറ്റ് സന്നദ്ധ വളിണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.

വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള ചെറുപുഴയിലെ വള്ളിപ്പാലം കടവില്‍ കുളിക്കാന്‍ പോയതായിരുന്നു വൈശാഖ്. ഉച്ചയായിട്ടും കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വള്ളിപ്പാലം കടവില്‍ ചെരിപ്പും വസ്ത്രവും മൊബൈലും കണ്ടത്. ഇതോടെ പുഴയില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ചെറിയ അപസ്മാരരോഗമുള്ള വൈശാഖ് പുഴയില്‍ വീണതിനെ തുടര്‍ന്ന് അപകടത്തില്‍ പെട്ടിരിക്കാം എന്നാണ് വിവരം. ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിനൊടുവില്‍ രാവിലെ 8.45 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
.

അരീക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top