അതിജീവനത്തിന്റെ പായസമേളയൊരുക്കി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി: പ്രളയദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ അതിജീവനത്തിന്റെ പായസമേളയൊരുക്കി വിദ്യാര്‍ത്ഥികള്‍. മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികളാണ് പായസ വിതരണം നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ചത്.

മലപ്പുറം ജില്ലയിലെ പ്രളയ ദുരിതം നേരിട്ട വിദ്യാര്‍ത്ഥികള്‍ക്കായി കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച നോട്ട് പുസ്തകങ്ങള്‍ എകെസിസിഎ സെക്രട്ടറി കരീം മാസ്റ്റര്‍ക്ക് കോളേജ് പ്രിന്‍സിപ്പള്‍ വത്സല ടീച്ചര്‍ കൈമാറി.

Related Articles