പെയ്ഡ് ക്വാറന്റീന്‍ സംവിധാനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം; ഇളവ് വരുത്തുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസികള്‍ പണം നല്‍കി ക്വാറന്റീന്‍ സംവിധാനം ഉപയോഗിക്കണമെന്ന തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാവപ്പെട്ട പ്രവാസികള്‍ക്ക് അക്കൗണ്ടിലേക്ക് അയ്യായിരം രൂപ വീതം നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതെസമയം പെയ്ഡ് ക്വാറന്റീന്‍ നിര്‍ദേശങ്ങളില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

പ്രവാസികളോട് കാട്ടുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. പ്രവാസികളോട് ക്വാറന്റീനില്‍ പോകാന്‍ പണം ചോദിക്കുന്നത് അനീതിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Articles