സംസ്ഥാന ബോക്‌സിങ് റിങില്‍ സ്വര്‍ണമിടിച്ചിട്ട് പരപ്പനങ്ങാടിക്കാരി

പരപ്പനങ്ങാടി: ബിഗ് സല്വൂട്ട് പവന പവല്‍….ഈ വര്‍ഷത്തെ സംസ്ഥാന സബ് ജൂനിയര്‍ ബോക് സിങ് ചാമ്പ്യന്‍ഷിപ്പില്‍ (ബോയ്‌സ് ആന്‍ഡ് ഗേള്‍സ്)സ്വര്‍ണ്ണ മെഡല്‍ നേടി പരപ്പനങ്ങാടി സ്വദേശി പവന പവല്‍ .ഈ മാസം 4,5 തിയ്യതികളില്‍ തിരുവന്തപുരത്തു വെച്ച് നടന്ന മത്സരത്തിലാണ് ഒമ്പതാം ക്ലാസുകാരിയായ പവന ഈ നേട്ടം സ്വന്തമാക്കിയത്.

2021-22 വര്‍ഷത്തില്‍ സംസ്ഥാന അമേച്വര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗം മത്സരത്തില്‍ സ്വര്‍ണ മെഡല്‍ പവന കരസ്ഥമാക്കിയിരുന്നു . 2022 ല്‍ കണ്ണൂരില്‍ വെച്ചു നടന്ന മത്സരത്തിലും രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡല്‍ കരസ്ഥമാക്കിയ പവന കൊല്ലം എസ്എന്‍ ട്രസ്റ്റ് ഹൈ സ്‌കൂളില്‍ 9 ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് .

നെടുവ കോവിലകം റോഡ് സ്വദേശി രാംനാഥ് പവലിന്റെയും സന്ധ്യയുടെയും മകളാണ് പവന .സഹോദരി പവിത്ര ,സഹോദരന്‍ ശ്രീ ശിവ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top