ദസറ ആഘോഷത്തിനിടിയില്‍ തിക്കിലും, തിരക്കിലുംപ്പെട്ട് 32 പേര്‍ മരിച്ചു

Untitled-1 copyപട്‌ന: ബീഹാറില്‍ ദസറ ആഘോഷത്തിനിടയിലുണ്ടായ തിക്കിലും, തിരക്കിലുംപ്പെട്ട് 32 പേര്‍ മരിച്ചു. ആഘോഷങ്ങളുടെ സമാപന ദിവസമായ വെള്ളിയാഴ്ച പട്‌നയിലെ ഗാന്ധിമൈതാനിയില്‍ തടിച്ചുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 20 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടും.

രാത്രി 7 മണിയോടെ രാവണവധം ചടങ്ങ് കഴിഞ്ഞശേഷം മടങ്ങിയവരാണ് മരണപ്പെട്ടവരില്‍ ഭൂരിഭാഗവും. സംഭവത്തില്‍ 26 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

മരിച്ചവരുടെ ആശ്രിതര്‍ക്ക് 3 ലക്ഷം രൂപ ധനസഹായവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫണ്ടില്‍ നിന്ന് 2 ലക്ഷം രൂപ വീതവും സഹായം അനുവദിച്ചിട്ടുണ്ട്. വൈദ്യതി ലൈന്‍ പൊട്ടി വീണിട്ടുണ്ട് എന്ന കിംവദന്തി പടര്‍ന്നതിനെ തുടര്‍ന്നാണ് ഇത്രയും വലിയ ദാരുണ സംഭവത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉന്നതതല അനേ്വഷണം നടത്താന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിഥിന്‍ രാം മഞ്ജി ഉത്തരവിട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top