പരപ്പനങ്ങാടിയില്‍ മണല്‍ മോഷണത്തിന് അറസ്‌ററിലായ 4 പേര്‍ റിമാന്റില്‍

Untitled-1 copyപരപ്പനങ്ങാടി:  പാലത്തിങ്ങല്‍ പുഴയില്‍ നിന്ന് മണല്‍ വാരുകയായിരുന്ന നാലു പേരെ പരപ്പനങ്ങാടി പോലീസ് അറസ്‌ററ് ചെയ്തു.  പാലത്തിങ്ങല്‍ സ്വദേശികളായ വലിയപീടിയേക്കല്‍ ജംഷീര്‍, വലിയപീടിയേക്കല്‍ അമീര്‍അലി, പുതിയതൊടുവില്‍ ഫൈസല്‍, മണ്ണിശേരി അബ്ദുല്‍റഷീദ് എന്നിവരാണ് അറസ്റ്റിലായത് തിരൂര്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കയിയ ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

നേരത്തെ മണല്‍ കടത്തുന്നത് പിടികൂടിയാല്‍ വാഹനം പിടിച്ചെടുക്കുകയോ പിഴ ഈടക്കുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശപ്രകാരം പുഴകളില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നത് മോഷണകുറ്റമായി പരിഗണിച്ചാണ് പ്രതികളുടെ മേല്‍ മോഷണക്കുറ്റം ചുമത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top