Section

malabari-logo-mobile

ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ സി യു വിൽ പ്രവേശിപ്പിക്കരുത്: ആരോഗ്യ മന്ത്രാലയം

HIGHLIGHTS : Patients should not be admitted to ICU without permission of relatives: Ministry of Health

ന്യൂഡൽഹി ഗുരുതരാവസ്‌ഥയിലായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കുന്നതിൽ മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗുരുതരാവസ്‌ഥയിലായരോഗികളും ബന്ധുക്കളും വിസമ്മതിച്ചാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രാലയത്തിൻ്റെ പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

തുടർ ചികിത്സ സാധ്യമല്ലെങ്കിലോ അല്ലെങ്കിൽ ലഭ്യമല്ലാത്തപ്പോഴോ ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായപുരോഗതി ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിലോ രോഗിയെ ഐസിയുവിൽ കിടത്തുന്നതുവ്യർഥമാണെന്നും 24 അംഗ വിദഗ്‌ധ സംഘത്തിന്റെ മാർഗനിർദേശത്തിൽ പറയുന്നു.

sameeksha-malabarinews

അവയവങ്ങൾ തകരാറാലാവുക, ജീവൻരക്ഷാ ഉപകരണങ്ങൾ ആവശ്യമായി വരിക, ആരോഗ്യനിലവഷളാകാനുള്ള സാധ്യത മുന്നിൽ കാണുക എന്നിവയെ അടിസ്‌ഥാനമാക്കിയാകണം ഒരു രോഗിയെഐസിയുവിൽ പ്രവേശിപ്പിക്കേണ്ടതെന്നും മാർഗനിർദേശത്തിൽ പറയുന്നു. ബോധാവസ്‌ഥയിലെ മാറ്റം, രക്തസമ്മർദത്തിലെ വ്യതിയാനം, വെൻ്റിലേറ്ററിൻ്റെ ആവശ്യകത, തീവ്രമായ നിരീക്ഷണത്തിൻ്റെആവശ്യകത തുടങ്ങിയവ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിൻ്റെ മാനദണ്ഡങ്ങളായിപട്ടികപ്പെടുത്തിയിട്ടുണ്ട്.

ഐസിയുവിൽനിന്ന് രോഗികളെ ഡിസ്‌ചാർജ് ചെയ്യാനുള്ള മാനദണ്ഡങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യനിലസാധാരണ അവസ്ഥയിലേക്കു മടങ്ങിയെത്തുക, ഐസിയു പ്രവേശനത്തിനു കാരണമായ രോഗാവസ്‌ഥനിയന്ത്രണത്തിലാകുക, പാലിയേറ്റീവ് കെയർ നിർദേശിക്കപ്പെടുക, രോഗിയോ കുടുംബമോ ആവശ്യപ്പെടുകതുടങ്ങിയ സാഹചര്യങ്ങൽ തുടങ്ങിയവ വരുമ്പോൾ രോഗിയെ ഐസിയുവിൽനിന്ന് ഡിസ്‌ചാർജ് ചെയ്യണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!