HIGHLIGHTS : ഒരു കോടിരൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടി മഞ്ജു വാര്യരെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്ന വാര്‍ത്ത അസംബന്ധമാണെന്ന്
ഒരു കോടിരൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടി മഞ്ജു വാര്യരെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്ന വാര്‍ത്ത അസംബന്ധമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളുള്ള റാണി പത്മിനിയില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് ആഷിഖ് അബു പറഞ്ഞു.
മഞ്ജുതന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്നത്. റിമാ കല്ലിങ്കലാണ് മറ്റൊരു നായിക. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ നായകന്‍ ഇല്ലെന്നു തന്നെ പറയാമെന്ന് ആഷിഖ് അബു പറഞ്ഞു. മള്‍ട്ടിസ്റ്റാര്‍ നായിക ചിത്രമാകും റാണി പ്ദ്മിനിയെന്ന് സംവിധായകന്‍ പറയുന്നു.
അപരിചിതരായ രണ്ടു സ്ത്രീകളുടെ യാത്രയാണ് സിനിമ. ഒരു ഗുഡ് ഫീല്‍ ട്രാവല്‍ മൂവി ആയിരിക്കും റാണി പത്മിനി. കൊച്ചിയില്‍നിന്നു തുടങ്ങി ഡല്‍ഹി വഴി ഹിമാചല്‍പ്രദേശിലേക്കും ജമ്മുകശ്മീരിലേക്കും നീളുന്ന യാത്രയാണ് സിനിമയുടെ പശ്ചാത്തലമായി വരുന്നത്. സിനിമ നല്ലൊരു ത്രില്ലര്‍കൂടി ആയിരിക്കുമെന്നും ആഷിഖ് ഉറപ്പു നല്‍കുന്നു.
മമ്മൂട്ടി നായകനായ ഗാങ്സ്റ്ററിനുശേഷമുള്ള ആഷിഖിന്റെ സിനിമയാണ് റാണി പത്മിനി. ഏപ്രില്‍ പകുതിയോടെ ഷൂട്ടിങ് തുടങ്ങും. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുതല്‍ ആഷിഖിനൊപ്പമുള്ള ശ്യാം പുഷ്‌കരനാണ് തിരക്കഥ. ഗ്യാങ്സ്റ്റാര്‍ തീയേറ്ററുകളില്‍ വന്‍ പരാജയമായതിനാലാണ് പുതിയ സിനിമയ്ക്കായി ആഷിഖ് നീണ്ട ഇടവേളയെടുത്തത്.