Section

malabari-logo-mobile

പത്തനംതിട്ട ഭക്ഷ്യവിഷബാധ: സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

HIGHLIGHTS : Pathanamthitta food poisoning: Establishment's license suspended

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇന്നലെ രാത്രി ഭക്ഷ്യ സുരക്ഷാ സ്‌കാഡ് ചെങ്ങന്നൂരിലെ സ്ഥാപനം പരിശോധന നടത്തുകയും, സ്ഥാപനത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പേരില്‍ അനുവദിച്ച എഫ്.എസ്.എസ്.എ.ഐ. ലൈസന്‍സ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചിട്ടുമുണ്ട്.

sameeksha-malabarinews

മല്ലപ്പള്ളിയില്‍ മോമോദിസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കീഴ് വായ്പ്പൂര്‍ സെന്റ് തോമസ് പള്ളിയില്‍ വെച്ചാണ് ചടങ്ങ് നടന്നത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഭക്ഷണം കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്.

ജില്ലയിലെ വിവിധ ആശുപത്രിയിലാണ് ആളുകള്‍ ചികിത്സ തേടിയത്. ചെങ്ങന്നൂര്‍ ഓവന്‍ ഫ്രഷ് കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നാണ് ഭക്ഷണം എത്തിച്ചത്. മീന്‍കറിയില്‍ നിന്നാണ് ഭക്ഷ്യവിഷ ബാധ ഏറ്റതെന്നാണ് സംശയം. സംഭവത്തില്‍ കാറ്ററ്റിംഗ് സ്ഥാപനത്തിനെതിരെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!