പട്ടേല്‍ പ്രതിമ അനാച്ഛാദനം ചെയ്തു

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോഡി അനാച്ഛാദനം ചെയ്തു. ഗുജറാത്തിലെ നര്‍മദയിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 2989 കോടിരൂപയാണ് ഇതിന്റെ നിര്‍മാണ ചിലവ്. നര്‍മദയില്‍ കര്‍ഷകരുടെയും ആജദിവാസി ഗോത്രവിഭാഗങ്ങളുടെയും ശക്തമായ പ്രതിഷേധത്തിനിടയിലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

വന്‍തോതില്‍ ആദിവാസികളെ കുടിയൊഴിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ആദിവാസികളും കര്‍ഷകരും പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്.

Related Articles