Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷയും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. മഞ്ചേരി അഢീഷണല്...

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷയും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. മഞ്ചേരി അഢീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പുത്തരിക്കല്‍ മുങ്ങാത്തംതറ റോഡില്‍ പൂമഠത്തില്‍ മുഹമ്മദ് (52)നെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ മുഹമ്മദ് അഷറഫിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

2014 സപ്തംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗദി അറേബ്യയിലെ റിയാദില്‍ നിന്നും ലീവിനെത്തിയ മുഹമ്മദിനെ കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണ ആരംഭിച്ചെങ്കിലും അടുത്തദിവസം മകനായ മുഹമ്മദ് അഷറഫ് താനൂര്‍ സിഐയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. തന്റെ ഉമ്മയെ പിതാവ് നിരന്തരം ഉപദ്രവിച്ചിരുന്നതും പിതാവ് മറ്റൊരു വിവാഹത്തിനൊരുങ്ങിയതിലുമുള്ള വൈരാഗ്യമാണ് കെലായ്ക്ക് കാരണമെന്ന് അഷറഫ് പറഞ്ഞിരുന്നു.
.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!