Section

malabari-logo-mobile

തത്കാല്‍ റിസര്‍വേഷന്‍ പാസഞ്ചര്‍ ട്രെയിനുകളിലും

HIGHLIGHTS : ദില്ലി : പാസഞ്ചര്‍ ട്രെയിനുകളിലും തത്കാല്‍ റിസര്‍വേഷന്‍ ആരംഭിക്കാന്‍ റെയില്‍വേ തീരുമാനമെടുക്കുന്നു. ഏതെല്ലാം പാസഞ്ചര്‍

mjUgkCIദില്ലി : പാസഞ്ചര്‍ ട്രെയിനുകളിലും തത്കാല്‍ റിസര്‍വേഷന്‍ ആരംഭിക്കാന്‍ റെയില്‍വേ തീരുമാനമെടുക്കുന്നു. ഏതെല്ലാം പാസഞ്ചര്‍ ട്രെയിനുകളിലാണ് തത്കാല്‍ റിസര്‍വേഷന്‍ സംവിധാനം തുടങ്ങേണ്ടെതെന്നും അതത് മേഖലകള്‍ക്ക് തീരുമാനിക്കാമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

നിലവില്‍ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലാണ് ഇതുവരെ തത്കാല്‍ റിസര്‍വേഷന്‍ സംവിധാനം ഉണ്ടായിരുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ ഇത് യാത്രക്കാര്‍ക്ക് സഹായകമാകുമെന്ന് റെയില്‍വേ ഉന്നത ഉദേ്യാഗസ്ഥര്‍ വ്യക്തമാക്കി. പാസഞ്ചര്‍ ട്രെയിനിലെ സ്ലീപ്പര്‍ ക്ലാസുകള്‍ക്കും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളും തത്കാല്‍ റിസര്‍വേഷന്‍ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാം.

sameeksha-malabarinews

രാജ്യത്തിന്റെ ചിലയിടങ്ങളില്‍ സ്ലീപ്പര്‍ സൗകര്യത്തോടുള്ള പാസഞ്ചര്‍ ട്രെയിനുകളും ഉണ്ട്. അതേ സമയം 60 ശതമാനമെങ്കിലും യാത്രക്കാരുള്ള റൂട്ടില്‍ മാത്രമേ തത്കാല്‍ സൗകര്യം ലഭ്യമാവുകയൊള്ളൂ എന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ എസി ഫസ്റ്റ് ക്ലാസിനും തത്കാല്‍ റിസര്‍വേഷന്‍ കൊണ്ടു വരാന്‍ റെയില്‍വേ ഉദ്ദേശിക്കുന്നുണ്ട്. നിലവിലിപ്പോള്‍ എ സി ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് തത്കാല്‍ സംവിധാനം ഇല്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!