ഹൂസ്റ്റണില്‍ യാത്രാവിമാനത്തിന് തീപിടിച്ചു

ഹ്യൂസ്റ്റണിലെ റണ്‍വേയില്‍ പറന്നുയരുന്നതിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു.തീപിടുത്തമുണ്ടായ ഉടനെ തന്നെ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സ്ലൈഡുകളിലൂടെയും പടികളിലൂടെയും ഒഴിപ്പിച്ചു.

ന്യൂയോര്‍ക്ക് നഗരത്തിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലേക്ക് 104 യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും വഹിച്ചുകൊണ്ട് പോയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം പറന്നുയരാന്‍ പോകുമ്പോഴാണ് തീപിടുത്തം ഉണ്ടായത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രക്കാരെയെല്ലാം ടെര്‍മിനലിലേക്ക് തിരികെ കൊണ്ടുപോയതായും അധികൃതര്‍ വ്യക്തമാക്കി.

വാഷിംഗ്ടണ്‍ ഡിസിക്ക് മുകളിലൂടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ഒരു ആര്‍മി വിമാനവുമായി കൂട്ടിയിടിച്ച് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം.

 

 

 

 

Share news
error: Content is protected !!
Scroll to Top