HIGHLIGHTS : MV Jayarajan will continue as CPI(M) Kannur District Secretary; Ashree and Nikesh Kumar in the District Committee
കണ്ണൂര്‍ :സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പില്‍ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയില്‍ പുതിയതായി പത്തു പേരെ ഉള്‍പ്പെടുത്തി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, മാധ്യമപ്രവര്‍ത്തകനായിരുന്ന എം വി നികേഷ് കുമാര്‍, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരാണ് ജില്ലാ കമ്മിറ്റിയില്‍ പുതിയതായി തിരഞ്ഞെടുത്തവര്‍.
പി ജയരാജന്‍ 2019ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ഒഴിഞ്ഞപ്പോഴാണ് എം വി ജയരാജന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. 2021ലെ ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. എടക്കാട് മണ്ഡലത്തില്‍നിന്ന് രണ്ടുതവണ എംഎല്‍എയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചു. പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ചെയര്‍മാനുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരനോട് പരാജയപ്പെട്ടു.