മിസിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ആയി തുവ്വൂര്‍ സ്വദേശി റൈസീന

മലപ്പുറം: കോഴിക്കോട് ഇന്‍ഡോര്‍ സറ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന മിസിസ് കേരള സൗന്ദര്യ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ് ആയി തുവ്വൂര്‍ മാമ്പുഴ സ്വദേശി റൈസീന.

ജീവിത തിരക്കുകള്‍ക്കിടയില്‍ ഒന്ന് റിലാക്‌സ് ചെയ്യാന്‍ ആഗ്രഹം തോന്നിയപ്പോള്‍ തിരഞ്ഞെടുത്ത വഴിയായിരുന്നു സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുക എന്നുള്ളതെന്ന് റൈസിന പറയുന്നു. ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ നേടിയിരുന്നെങ്കിലും റാംപില്‍ കയറുന്ന കാര്യമൊന്നും ചിന്തിച്ചിരുന്നില്ലെന്ന് റൈസീന. ഇതിനിടെയാണ് ലേഡി ഓഫ് കേരള എന്നൊരു സൗന്ദര്യമത്സരത്തിന്റെ പരസ്യം ഇന്‍സ്റ്റഗ്രാമില്‍ കണ്ടതെന്നും വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് മുഹമ്മദ് ബാബുവിനോട് പങ്കെടുക്കാനുള്ള ആഗ്രഹം പറഞ്ഞതുമത്രെ. ഭര്‍ത്താവ് പൂര്‍ണ്ണപിന്‍തുണ നല്‍കിയതോടെ ആദ്യ സൗന്ദര്യമത്സര വേദിയില്‍ എത്തുകയായിരുന്നു. ഇതായിരുന്നു ഈ മേഖലയിലേക്ക് കടന്നുവരാനുണ്ടായ വഴിത്തിരിവായതെന്ന് റൈസീന പറഞ്ഞു.

രണ്ട് മക്കളുടെ മാതാവുകൂടിയായ റൈസീനക്ക് മക്കളുടെ ഫുള്‍സപ്പോര്‍ട്ടും മുന്നോട്ടുള്ള ആഗ്രഹ വിജയങ്ങള്‍ക്ക് കരുത്ത് നല്‍കുകയാണ്. ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ സൗന്ദര്യമത്സരളില്‍ പങ്കെടുക്കാനാണ് തീരുമാനമെന്നും റൈസിന.

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി, മഞ്ചേരി ബ്രാഞ്ചില്‍ സെയില്‍സ് ഓഫിസേഴ്‌സ് കോ ഓര്‍ഡിനേറ്ററായി ജോലി ചെയ്തുവരികയാണ് റൈസീന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top