ടി ടി ഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം

ചിത്രം ഫയല്‍

ട്രെയിനില്‍ വെച്ച് ടി ടി ഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം.ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളാണ് ടി ടി ഇയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് ട്രെയിനിലാണ് സംഭവം ഉണ്ടായത്. ട്രെയിന്‍ കോഴിക്കോട് എത്തുന്നതിന് മുന്നെയായിരുന്നു ആക്രമണം.

ആക്രമണത്തില്‍ പരികേറ്റ കണ്ണൂര്‍ സ്വദേശിയായ ടി ടി ഇ ഋഷി ശശീന്ദ്രനാഥ് ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സ തേടി.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന പ്രതി ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയ ടി ടി ഇക്ക് നേരെ കത്തി വീശുകയായിരുന്നു. യാത്രക്കാര്‍ ഇടപെട്ടതിനാലാണ് ടിടിഇ രക്ഷപ്പെട്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top