കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ശശി തരൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 3 പേര്‍

ദില്ല: 39 അംഗ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി പ്രഖ്യാപിച്ചു. സമിതിയില്‍ കേരളത്തില്‍ നിന്നും 3 നേതാക്കള്‍ ഇടംപിടിച്ചു. കെസി വേണുഗോപാല്‍, ശശി തരൂര്‍, എകെ ആന്റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും പ്രഖ്യാപിച്ചിട്ടുണ്ട്.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സച്ചിന്‍ പൈലറ്റ്, ദീപക് ബാബ്റിയ, ഗൗരവ് ഗോഗോയ്, ജിതേന്ദ്ര സിങ്ങ് തുടങ്ങിയ പതുതലമുറയിലെ നേതാക്കളും പ്രവര്‍ത്തക സമിതിയില്‍ ഇടം നേടിയിട്ടുണ്ട്.കനയ്യകുമാറും സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

കൂടാതെ 32 സ്ഥിരം ക്ഷണിതാക്കളെയും ഒമ്പത് പ്രത്യേകക്ഷണിതാക്കളെയും പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വി ബി ശ്രീനിവാസ്, എന്‍എസ്യുഐ പ്രസിഡന്റ് നീരജ് കുന്ദന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് നെറ്റാ ഡിസൂസ, സേവാദള്‍ ചീഫ് ഓര്‍ഗനൈസര്‍ ലാല്‍ജി ദേശായി എന്നിവര്‍ എക്സ് ഓഫീഷ്യോ അംഗങ്ങളാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top