Section

malabari-logo-mobile

ആത്മീയ താളലയത്തില്‍ തിരൂരിന്റെ മനം കവര്‍ന്ന് പാര്‍വ്വതി ബാവുള്‍

HIGHLIGHTS : താനൂര്‍: സംഗീതത്തിന്റെയും ആത്മീയതയുടെയും ഉന്മാദത്തിന്റെയും ലഹരിയില്‍ പെയ്തിറങ്ങിയ ബാവുള്‍ സംഗീതം സംഗീതാസ്വാദകര്‍ക്ക് വേറിട്ടൊരു നവ്യാനുഭവമായി. കാവി...

താനൂര്‍: സംഗീതത്തിന്റെയും ആത്മീയതയുടെയും ഉന്മാദത്തിന്റെയും ലഹരിയില്‍ പെയ്തിറങ്ങിയ ബാവുള്‍ സംഗീതം സംഗീതാസ്വാദകര്‍ക്ക് വേറിട്ടൊരു നവ്യാനുഭവമായി. കാവി വസ്ത്രവും നീണ്ട ജഡയും ചിലമ്പുമണിഞ്ഞ് എക്താര, ദുഗ്ഗ തുടങ്ങിയ സംഗീതോപകരണങ്ങളുമായി അരങ്ങിലെത്തിയ പാര്‍വ്വതി ബാവുള്‍ മനസ്സും ശരീരവുമര്‍പ്പിച്ച് സംഗീതത്തിന്റെ മായാജാലം സൃഷ്ടിക്കുന്ന പ്രകടനാണ് ആസ്വദകര്‍ക്കുന്നില്‍ കാഴ്ചവെച്ചത്. ഇരുപതുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന താന്‍ തന്റെ സംഗീതത്തിലൂടെ ഉത്തര ദക്ഷിണ ഭാരതകങ്ങളെ സമന്വയിപ്പിക്കുകയാണെന്ന് പാര്‍വ്വതി പറഞ്ഞു.

പാര്‍വ്വതി ബാവുളിനൊപ്പം മദന്‍ദാസ് ബൈരാഗ്യ, ശ്യാംസുന്ദര്‍ദാസ് ബാവുള്‍, സത്യാനന്ദദാസ് ബാവുള്‍, ഹൊരിദാഷി കവ്താല്‍ തുടങ്ങിയവരും സംഗീതാവതരണത്തില്‍ പങ്കെടുത്തു.

sameeksha-malabarinews

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയും ആക്ട് തിരൂരും ചേര്‍ന്ന് എന്റെ താനൂര്‍ പദ്ധതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഗീത സായാഹ്നം വി.അബ്ദുറഹിമാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആര്‍ഡിഒ സുഭാഷ് അധ്യക്ഷനായി. പാര്‍വതി ബാവുള്‍, തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.അബ്ദുറസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ സ്വാഗതം പറഞ്ഞു. തിരൂര്‍ ആക്ട് ജനറല്‍ സെക്രട്ടറി ജെ രാജ്‌മോഹന്‍ നന്ദി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!