Section

malabari-logo-mobile

കുവൈറ്റില്‍ പ്രവാസികള്‍ക്ക് പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് നല്‍കി തുടങ്ങി

HIGHLIGHTS : Part-time work permits have been issued to expatriates in Kuwait

കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികള്‍ക്ക് പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് നല്‍കിത്തുടങ്ങിയതായി കുവൈറ്റ്. ‘സഹേല്‍’ എന്ന ആപ്ലിക്കേഷന്‍ വഴി വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുമെന്ന് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എക്‌സിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ആപ്പിലൂടെ പെര്‍മിറ്റ് ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ പാര്‍ടൈം ജോലിക്കുവേണ്ടിയുള്ള വര്‍ക്ക് പെര്‍മിറ്റിന് പ്രത്യേക ഫീസും നല്‍കേണ്ടതുണ്ട്. ഒരു മാസത്തേക്ക് 5 കുവൈറ്റ് ദിനാര്‍ (1,348 രൂപ).,മൂന്ന് മാസത്തേക്ക് 10 കുവൈറ്റ് ദിനാര്‍ (2,697 രൂപ),ആറ് മാസത്തേക്ക് 20 കുവൈറ്റ് ദിനാര്‍ (5,394 രൂപ),ഒരു വര്‍ഷത്തേക്ക് 30 കുവൈറ്റ് ദിനാര്‍ (8,091 രൂപ) എന്നിങ്ങനെയാണ് ഫീസ് നല്‍കേണ്ടത്. അതെസമയം കുവൈറ്റ് പൗരന്‍മാര്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് പെര്‍മിറ്റ് ഫീസ് ആവശ്യമില്ല.

പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ നിലവിലുള്ള സ്പോണ്‍സറുടെ അനുമതി ആവശ്യമാണ്. തൊഴില്‍ വിപണി വികസിപ്പിക്കുക, ബിസിനസുകാര്‍ക്ക് പ്രയോജനം ചെയ്യുക, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികളെ ഉപയോഗപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.

sameeksha-malabarinews

കരാര്‍ മേഖലയിലൊഴികെ ജോലി സമയം നാല് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ അവരുടെ തൊഴിലുടമയില്‍ നിന്ന് പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് നേടിയിരിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!