മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുമായി കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ്; മില്ലറ്റോസ് ലോഗോ മന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം : മില്ലറ്റ് അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി രൂപീകരിച്ച കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമായ അര്‍ബന്‍ആര്‍ക്ക് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രേഡ് ബ്രാന്‍ഡായ മില്ലറ്റോസിന്റെ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് ബിസിനസ് ഇന്‍സൈറ്റ് മാഗസിന്‍ സംഘടിപ്പിച്ച എന്‍ട്രപ്രണര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് ലോഗോ പ്രകാശനം ചെയ്തത്.

അര്‍ബന്‍ആര്‍ക്ക് ഫുഡ്‌സ് സിഇഒ പ്രജോദ് പി രാജ്, മാനേജിങ് ഡയറക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, ചെയര്‍മാന്‍ റൊണാള്‍ഡ് ഫ്രാന്‍സിസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയില്‍നിന്ന് ലോഗോ സ്വീകരിച്ചു. വി കെ പ്രശാന്ത് എംഎല്‍എ, മുന്‍മന്ത്രി സി ദിവാകരന്‍, മുന്‍ ഡിജിപി ഋഷിരാജ് സിങ്ങ്, നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍, സംരംഭകയും ബിഗ് ബോസ് താരവുമായ ശോഭ വിശ്വനാഥ്, കെ എസ് എസ് ഐ എ വൈസ് പ്രസിഡന്റ് എ ഫസിലുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. മാര്‍ച്ച് മാസം മുതല്‍ മില്ലറ്റോസിന്റെ മില്ലറ്റ് ഉത്പന്നങ്ങള്‍ റീട്ടെയ്ല്‍ ഷോപ്പുകള്‍ വഴിയും ഓണ്‍ലൈനായും ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top