പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടം; ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരതരമായി പരിക്കേറ്റു

പരപ്പനങ്ങാടി : കുറച്ച് ദിവസമായി പരപ്പനങ്ങാടി നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ഗുണ്ടാ സംഘങ്ങളെ പോലെ ഏറ്റുമുട്ടുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിലെ ഡിഗ്രി ഒന്നാം വിദ്യാര്‍ത്ഥി വേങ്ങര കുന്നുംപുറം സ്വദേശി കോട്ടാടല്‍ ഗോപിയുടെ മകന്‍
രാഹുലിന്റെ കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്. രാഹുല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ബസ് കാത്തുനില്‍ക്കുകയായിരുന്ന രാഹുലിനെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ വിളച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ധനത്തില്‍ രാഹുലിന്റെ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . ആക്രമണത്തിനിടെ താഴെ വീണ രാഹുലിന്റെ മുഖത്തും, തലക്കും മര്‍ദ്ധിച്ചു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്ത് പരപ്പനങ്ങാടി പോലീസ് കേസെടുത്തിട്ടുണ്ട്.

പരപ്പനങ്ങാടിയില്‍ കുറച്ച് ദിവസങ്ങളായി വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പരസ്പരം ഗ്യാങ്ങുകള്‍ തിരിഞ്ഞ് ഏറ്റുമുട്ടുന്നത് പതിവായിരിക്കുകയാണ്. ബസ്റ്റാന്‍ഡുകള്‍, റെയില്‍വേ ലൈന്‍ പരിസരങ്ങള്‍ എന്നിവടങ്ങളില്‍ വച്ച് ഇവര്‍ തമ്മില്‍ ഏറ്റുമുട്ടന്നതിനിടെ തര്‍ക്കം തീര്‍ക്കാനിടപെട്ട നാട്ടുകാര്‍ക്കും മര്‍ദ്ധനമേറ്റ സംഭവമുണ്ടായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top