പരപ്പനങ്ങാടി: ഞായറാഴ്ച വൈകീട്ട് പരപ്പനങ്ങാടിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണു. ചിറമംഗലം പട്ടയംറോഡില്‍ ബാഫഖി നഗറിലെ കുഞ്ഞോട്ട് ഹംസയുടെ വീടിന് മുകളിലേക്കാണ് കാറ്റില്‍ മരം കടപുഴകി വീണത്.
വൈകീട്ട് 4.45 ഓടെയാണ് കാറ്റടിച്ച്് വീടിന് സമീപത്തെ തേക്ക് മരമാണ് വീടിന് മുകളിലേക്ക് പതിച്ചത്. ഓട് മേഞ്ഞ അടുക്കള പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ വീട്ടിലെ കുടുംബനാഥ അടുക്കളയില്‍ ഉണ്ടായിരുന്നു. ഇവര്‍ ശബ്ദം കേട്ട് ഓടി പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




