
രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോട്ടർപട്ടിക വേണമെന്ന് പാർലമെൻററി സമിതി. വിഷയത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം വിളിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ മുഖേന ഏക വോട്ടർ പട്ടിക നടപ്പിലാക്കാനാണ് ശ്രമം. ലോകസഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്നതാണ് ലക്ഷ്യം. ഒറ്റ വോട്ടർപട്ടിക നടപ്പിലാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഭരണഘടന നൽകുന്ന അവകാശത്തിന്മേൽ ഉള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം ശൈത്യകാല സമ്മേളനം അവസാനിപ്പിച്ച് പാർലമെൻറ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു പോകും . നാളെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാൻ വ്യവസ്ഥചെയ്യുന്ന തെരഞ്ഞെടുപ്പ് നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി.




