
യാങ്കൂൺ : വടക്കൻ മ്യാൻമറിലെ രത്‌ന ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ ഏകദേശം 70 ആളുകളെ കാണാതായി. കാച്ചിൻ സംസ്ഥാനത്തെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ഹ്പാകാന്ത് ഖനിയിലാണ് ദുരന്തമുണ്ടായത്, മലഞ്ചെരുവുകളിൽ നിന്ന് ഓരോ വർഷവും കോടിക്കണക്കിന് വിലയുള്ള രത്നം ഖനനം ചെയ്യപ്പെടുന്നുണ്ട്.
പുലർച്ചെ 4:00 ഓടെ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ദുരന്തം.
200 ഓളം രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നുണ്ട്. മ്യാൻമറിലെ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ഹ്പാകാന്ത്, ലോൺ ഖിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




