പ്രവാസി പെൻഷൻ 5000 രൂപയായി ഉയർത്തണം

താനൂർ : പ്രവാസി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം താനാളൂർ പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്ത് സംസ്കരികനിലയത്തിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി പി ദിലീപ് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ  അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ടി രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പി സാദിക്ക്, നൗഷാദ് താനൂർ, എന്നിവർ സംസാരിച്ചു. ഷിഹാബ് അരീക്കാട് സ്വാഗതവും എ കെ ശ്രീധരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എ കെ ശ്രീധരൻ (സെക്രട്ടറി) റഷീദ് വട്ടത്താണി, സുബ്രഹ്മണ്യൻ മൂച്ചിക്കൽ (ജോ: സെക്രട്ടറി) ഹംസക്കുട്ടി താനാളൂർ (പ്രസിഡന്റ്) സി പി അബ്ദുഹ്മാൻ കുണ്ടുങ്ങൽ, അഷ്റഫ് പകര(വൈ: പ്രസിഡന്റ്) ഷിഹാബ് അരീക്കാട് (ട്രഷറർ)

Share news
error: Content is protected !!
Scroll to Top