പരപ്പനങ്ങാടി : പഠന പ്രവര്‍ത്തനത്തിന്റെ വേറിട്ട അനുഭവം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കി പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്‌കൂള്‍. നാലാം ക്ലാസിലെ മലയാളം പുസ്തകത്തിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സദ്യ ഒരുക്കി.
കുട്ടികളെ പാഠപുസ്തകതാളിനൊപ്പം ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള കാഴ്ച്ചയായിരുന്നു പരപ്പനങ്ങാടി ടൗണ്‍ സ്‌കൂളില്‍ നടന്നത്. നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്ന് പല വിഭവങ്ങള്‍ എത്തിച്ച് നടത്തിയ സദ്യ അക്ഷര സദ്യയായി മാറി.
.പാഠപുസ്തക താളില്‍ മാത്രമല്ല അത് പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍ക്കാനായി നാലാം ക്ലാസിലെ രശ്മി ടീച്ചര്‍, ബിന്ദു ടീച്ചര്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബോബന്‍ മാഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ മുഴുവന്‍ ടീച്ചര്‍മാരും ഊണിന്റെ മേളത്തിന് നേതൃത്വം നല്‍കി.




