പരപ്പനങ്ങാടി: സ്വച്ചതാ ഹി സേവ, ദോ രംഗ്, ലോക കൈ കഴുകല്‍ ദിനം തുടങ്ങിയ പ്രത്യേക വിവര വിജ്ഞാന വ്യാപന ക്യാമ്പയിനുകളുമായി ബന്ധപ്പെടുത്തി 2022 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കേരളത്തിലെ നഗരസഭകള്‍ നടത്തിയ പ്രവര്‍ത്തനത്തെ കേന്ദ്ര നഗര കാര്യ മന്ത്രാലയം പ്രത്യേകം അഭിനന്ദിച്ചിരുന്നു.
ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച പരപ്പനങ്ങാടി നഗരസഭക്കുള്ള പുരസ്‌കാരം നഗരകാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് പി. പി എന്നിവര്‍ഏറ്റുവാങ്ങി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




