പിടികിട്ടാപ്പുള്ളി പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

പരപ്പനങ്ങാടി: കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച യുവാവ് പിടിയില്‍. വള്ളിക്കുന്ന് കടലുണ്ടി നഗരം പരിന്റെ പുരക്കല്‍ അര്‍ഷാദി (32)നെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റുചെയ്തത്.

കടലുണ്ടി നഗരം ടോള്‍ബൂത്ത് ആക്രമിച്ച കേസിലും, 2014 കടലുണ്ടി നഗരത്തുള്ള ഒരു ബേക്കറി അടിച്ചു തകര്‍ത്ത കടയുടമയെ അതിക്രമിച്ച കേസിലും, മണല്‍ അനധികൃതമായി കളവ് ചെയ്തുകൊണ്ട് പോയതിന് എടുത്തിട്ടുള്ള കേസിലുമാണ് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നത്.

പ്രതി കടലുണ്ടി നഗരത്തില്‍ സുഹൃത്തിനെ കാണുന്നതിനായി എത്തിയിട്ടുണ്ട ന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഇയാള്‍ കാസര്‍കോട്, ആലപ്പുഴ ജില്ലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജെ ജിനേഷ്, തിരൂർ ഡാൻസഫ് അംഗങ്ങളായ ജി നു. വിപിൻ, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, വിബീഷ് എന്നിവർ ചേർന്നാ ണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top