പരപ്പനങ്ങാടി:കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആഹ്വാന പ്രകാരം നവജീവന്‍ വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചരിത്രോത്സവം ലൈബ്രറി കൗണ്‍സില്‍ ജില്ല സമിതി അംഗം കെ.ദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ ഭരണഘടന മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ.പി.പി ബഷീര്‍, ഇന്ത്യന്‍ ദേശീയത എന്ന വിഷയത്തില്‍ സി.സായി കിഷോര്‍, ചരിത്രത്തിന്റെ പുനര്‍വായന എന്ന വിഷയത്തില്‍ കെ.കുഞ്ഞികൃഷ്ണന്‍, ഇന്ത്യന്‍ ജനാധിപത്യം എന്ന വിഷയത്തില്‍ വി.കെ സൂരജ് എന്നിവര്‍ സംസാരിച്ചു.
ആനന്ദ് കളരിക്കല്‍ മോഡറേറ്ററായി.വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എം.പ്രഭാകരന്‍ സ്വാഗതവും മനീഷ് കെ.പി നന്ദിയും പറഞ്ഞു.



