പരപ്പനങ്ങാടി:നവംബര്‍ നാല് അഞ്ച് ആറ് തീയതികളിലായി പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവ ലോഗോ പ്രകാശനം ചെയ്തു. സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ നിഹ ഫാത്തിമയാണ് ലോഗ രൂപകല്‍പ്പന ചെയ്ത്.
പരപ്പനങ്ങാടി എ ഇ ഒ എന്‍.അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ .ജാസ്മിന്‍ ( പ്രിന്‍സിപ്പാള്‍ ,എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടി),പി.അഷ്‌റഫ് കുഞ്ഞവാസ് (മാനേജര്‍ ,എസ് എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടി) പി ഒ അന്‍വര്‍ (പി ടി എ പ്രസിഡന്റ്, എസ്എന്‍എം എച്ച് എസ് എസ് പരപ്പനങ്ങാടി), എന്‍ കെ മുല്ലബീവി ടീച്ചര്‍ (എച്ച് എം എസ്എന്‍എം എച്ച് എസ് എസ് പരപ്പനങ്ങാടി)പി.ഷാജി (സെക്രട്ടറി എച്ച് എം ഫോറം) ഇര്‍ഷാദ് ഓടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




