വിപിന് വളരാന്‍ സുമനസുകള്‍ കനിയണം

പരപ്പനങ്ങാടി: വിപിന് വളരാന്‍ സുമനസുകളുടെ കാരുണ്യം വേണം. ചെട്ടിപ്പടി -കീഴ്ചിറയിലെ എടവണ്ണ തറ ഷൈജുവിന്റെ മകനായ 8 വയസുകാരന്‍ വി പിനാണ് വളര്‍ച്ചാ ഹോര്‍മോണുകളുടെ കുറവു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: വിപിന് വളരാന്‍ സുമനസുകളുടെ കാരുണ്യം വേണം. ചെട്ടിപ്പടി -കീഴ്ചിറയിലെ എടവണ്ണ തറ ഷൈജുവിന്റെ മകനായ 8 വയസുകാരന്‍ വി പിനാണ് വളര്‍ച്ചാ ഹോര്‍മോണുകളുടെ കുറവു കാരണം വാമനത്വം (Dwarfism) ബാധിച്ച് ചികില്‍സയിലുള്ളത്. ഈ രോഗത്തിന് പ്രതിവിധി മാസം തോറും വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെക്കുക എന്നുള്ളതാണ്. കുത്തിവെപ്പ് 15 വയസു വരെ ഓരോ മാസവും മുടങ്ങാതെ നടത്തണമെന്നാണ് കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തിലെ വിദഗ്ദ ഡോക്ടര്‍മാര്‍ പറയുന്നത്.

കുത്തിവെപ്പിനുള്ള ഹോര്‍മോണ്‍ മെഡിക്കല്‍ കോളേജില്‍ ലഭ്യമല്ല പ്രതിമാസം ഹോര്‍മോണ്‍ കുത്തിവെപ്പിനായി 12500 രൂപ ചിലവുവരും ചികില്‍സയുടെ പൂര്‍ത്തീകരണത്തിനായി നിലവിലെ മരുന്നിന്റെ വിലയനുസരിച്ച് 10, 50000 രൂപ ചിലവ് പ്രതീക്ഷിക്കുന്നു. പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ ഷൈജുവിന് ഈ ചിലവ് താങ്ങാവുന്നതിലുമപ്പുറമാണ്. വിപിനെ കൂടാതെ ഒരു മകളും ഭാര്യയും പ്രായമായ അച്ഛനുമമ്മയും ഷൈജുവിന്റെ കുടുംബത്തിലുണ്ട്.

സുമനസുകളുടെ സഹായം സ്വരൂപിക്കുന്നതിനായി ചെട്ടിപ്പടിയിലെ നാട്ടുകാരും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് വിപിന്‍ ചികില്‍സാ സഹായ നിധി എന്ന പേരില്‍ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. തിരൂരങ്ങാടി എസ്ബിഐയില്‍ ഇതിനായി ഒരു എക്കൗണ്ടും തുടങ്ങിയിട്ടുണ്ട് എക്കൗണ്ട് നമ്പര്‍:38810608041 ഐ എഫ് എസ് സി കോഡ് SBIN – 0070344

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •