Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ ട്രക്കര്‍ പാരൽ സർവീസ്: നഗരസഭ ഇടപെടണമെന്ന്

HIGHLIGHTS : പരപ്പനങ്ങാടി: ട്രക്കർ പാരൽ സർവീസ് കോടതി അലക്ഷ്യമാണന്ന് ചൂണ്ടി കാട്ടി വിവിധ ഓട്ടോ തൊഴിലാളി നേതാക്കൾ നഗര സഭയെ സമീപിച്ചു. ട്രക്കർ പാരൽ സർവീസ് ഹൈക്കോടത...

പരപ്പനങ്ങാടി: ട്രക്കർ പാരൽ സർവീസ് കോടതി അലക്ഷ്യമാണന്ന് ചൂണ്ടി കാട്ടി വിവിധ ഓട്ടോ തൊഴിലാളി നേതാക്കൾ നഗര സഭയെ സമീപിച്ചു. ട്രക്കർ പാരൽ സർവീസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എല്ലാ നഗര ഗ്രാമ പ്രദേശങ്ങളിലും നിർത്തലാക്കിയിട്ടും പരപ്പനങ്ങാടിയിൽ മാത്രമാണ് ഇതു തുടരുന്നതെന്നും കോടതിയലക്ഷ്യത്തിന് നഗരസഭ കൂട്ടുനിൽക്കരുതെന്നും തൊഴിലാളി നേതാക്കൾ ചർച്ചയി ലാവശ്യപെട്ടു.

അതെ സമയം ‘ ട്രക്കർ ഡ്രൈവർമാരുടെ ഉപജീവന മാർഗം കൊട്ടിയടക്കുന്നതിലെ മാനുഷ്യ പ്രശ്നം ജനപ്രതിനിധികൾ ചൂണ്ടി കാട്ടി. എന്നാൽ നിലവിലുള്ള റൂട്ടുകൾക്ക് പുറമെ ചില പുതിയ റൂട്ടുകളിലേക്ക് ട്രക്കർ പാരൽ സർവീസ് തുടങ്ങിയതാണ് ഓട്ടോ തൊഴിലാളികളെ പ്രകോപിപ്പിച്ചത്. സമവായമെന്ന നിലക്ക് ഈ സർവീസുകൾ ട്രക്കർ പക്ഷo നിർത്തിവെച്ചാൽ ഒരു പക്ഷെ പ്രശ്നത്തിന് രമ്യമായ പരിഹാരമാവും. നഗരസഭ യെ പ്രതിനിധീകരിച് നഗരസഭ അദ്ധ്യക്ഷ വി വി ജമീല ടീച്ചർ, വൈസ് ചെയർമാൻ എച്ച് ഹനീഫ , കൗൺസിലർമാരായ പി കെ മുഹമ്മദ് ജമാൽ , അബ്ദുസമദ് ,ഓട്ടോ തൊഴിലാളി സംഘടനകളെ പ്രതിനി തീകരിച് സാമി കുട്ടി കെ, അലി, ഒ ക്യഷ്ണൻ , വി അസീസ് ,കെ അബ്ദുൽ മജീദ്  എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!