പുതിയ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തിക്കണം; മുസ്ലീം യൂത്ത് ലീഗ്

പരപ്പനങ്ങാടി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക നടപടിയുടെ ഭാഗമായി പ്രഖ്യാപിച്ച പുതിയ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് പരപ്പനങ്ങാടി ടൗണില്‍ പ്രകടനം നടത്തി. നിലവില്‍ ജനങ്ങളുടെ പക്കലുള്ള പിന്‍വലിക്കപ്പെട്ട രൂപകള്‍ നിയമപരമായി സ്വീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിക്കുക, ചില്ലറ നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്ത് അനിശ്ചിതത്വത്തിലായ മാര്‍ക്കറ്റിംഗ് സംവിധാനം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രകടനം നടത്തിയത്.

പ്രകടനത്തിന് കെ കെ സമദ്, സൈതലവി കടവത്ത്, റാഫി പി പി, നിഷാദ് മടപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top