പരപ്പനങ്ങാടിയിൽ യുവതി ട്രെയിൻതട്ടി മരിച്ചു

പരപ്പനങ്ങാടി:പരപ്പനങ്ങാടിയിൽ യുവതി ട്രെയിൻതട്ടി മരിച്ചു. ചേളാരി ചുള്ളോട്ട് പറമ്പ് സ്വദേശിനി പരേതനായ കൊയപ്പ കളരിക്കല്‍ അയ്യപ്പന്റെ മകള്‍ സുമിത(26)യാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് നെടുവ വായനശാലയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാതാവ്;ചന്ദ്രിക. സഹോദരന്‍:സുമേഷ്(അധ്യാപകന്‍)

Share news
error: Content is protected !!
Scroll to Top