പരപ്പനങ്ങാടി: ഒരു വര്‍ഷം മുമ്പ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്ത പരപ്പനങ്ങാടി അവുക്കാദര്‍ കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന് ചുങ്കം പിരിക്കുന്നതിനെതിരെ ജനകീയ ആക്ഷന്‍ സമിതി നടത്തി വന്നിരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി 361 ാം ദിവസത്തെ സമരം ബിജെപി മണ്ഡലം പ്രസിഡന്റ് ഉള്ളേ്യരി ഉണ്ണി ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ പ്രൊഫ ഇപി മുഹമ്മാദലി പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട എംഎല്‍എ ജനദ്രോഹമായ നയമാണ് സ്വീകരിക്കുന്നതതെന്നും തന്റെ വാശി നടപ്പിലാക്കാനാണ് ഈ ജനവിരുദ്ധ പിരിവ് നടത്താന്‍ സര്‍ക്കാര്‍ പണം അനാവശ്യമായി ചിലവഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മേല്‍പ്പാലം ഉദ്ഘാടത്തിന് ശേഷം ടോള്‍പിരിവിനെതിരെ നിരവധി സമരങ്ങളാണ് പരപ്പനങ്ങാടിയില്‍ അരങ്ങേറിയത്. ആദ്യ ദിനം തന്നെ യുവജനങ്ങള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായിരുന്നു. പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജും,കല്ലേറും സമരവീര്യത്തെ തളര്‍ത്തിയില്ല. കേരളത്തിലെ പ്രമുഖരായ നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമരത്തെ അഭിവാദ്യം ചെയ്യാന്‍ സമരപന്തലില്‍ എത്തിയിരുന്നു.
സമരത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.




