പരപ്പനങ്ങാടിയില്‍ വന്‍കവര്‍ച്ചാ സംഘം പിടിയില്‍

parappananagdi theftപരപ്പനങ്ങാടി: വര്‍ഷങ്ങളായി പരപ്പനങ്ങാടി വള്ളിക്കുന്ന് മേഖലയില്‍ വീടുകളിലും, കടകളിലും കവര്‍ച്ച നടത്തി വന്ന സംഘം പോലീസ് പിടിയില്‍. പരപ്പനങ്ങാടി പോലീസ് നടത്തിയ അതി വിദഗ്ദ്ധമായ നീക്കത്തിലൂടെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കമുള്ള ആറംഗ സംഘത്തെ പിടികൂടിയിരിക്കുന്നത്. ചെട്ടിപ്പടി സ്വദേശി സൈനുല്‍ ആബിദ്(22), ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറം സ്വദേശി കൊട്ടികണ്ണന്റെ പുരക്കല്‍ ബാബു എന്ന ഷഹബാസ്(23), ആലുങ്ങല്‍ ബീച്ച് സ്വദേശി കുട്ടുവിന്റെ പുരക്കല്‍ തസ്‌വീര്‍(19), വള്ളിക്കുന്ന് പാണ്ടിഹൗസ് സ്വദേശി അണ്ണാച്ചി മുനീര്‍(21) എന്നിവരുള്‍പ്പെടെ രണ്ട് 18 വയസ്സ് തികയാത്ത പ്രതികളുമാണ് പിടിയിലായിരിക്കുന്നത്.

വര്‍ഷങ്ങളായി ഈ മേഖലയില്‍ തെളിയാതെ കിടന്നിരുന്ന നിരവധി മോഷണ കേസുകളാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. ഒട്ടോറിക്ഷ ഡ്രൈവറായ ആബിദാണ് സംഘതലവന്‍. രണ്ട് വര്‍ഷത്തിനടുത്ത് 14 സ്ഥലങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയിരിക്കുന്നത്. അവസാനമായി ചെമ്മാട് മാനി പാടത്തിനടുത്ത് ഒരു വീട്ടില്‍ നിന്ന് ലക്ഷകണക്കിന് രൂപയും, സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചത് ഈ സംഘമാണ്. അടച്ചിട്ട വീടുകള്‍ കുത്തിപൊളിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സംഘത്തലവനായ ആബിദ് ഓട്ടോറിക്ഷയില്‍ പോയി ഇത്തരത്തില്‍ മോഷണം നടത്താനുള്ള വീടുകള്‍ കണ്ടെത്തും. പിന്നീട് സംഘത്തിലുള്ളവര്‍ ചേര്‍ന്ന് വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറി മോഷണം നടത്തുകയാണ് പതിവ്. ഇവരുടെ ഓപ്പറേഷനുകളെല്ലാം നടന്നിരിക്കുന്നത് രാത്രി 8 നും 9.30 നും ഇടയിലാണ്. ആളുകള്‍ സംശയിക്കാതിരിക്കാനാണ് ഈ സമയം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

കുപ്പിവളവ് ജലീലിന്റെ വീട്ടില്‍ നിന്നും 4 തവണകളിലായി 3 പവന്‍ സ്വര്‍ണ്ണാഭരണവും 16,000 രൂപ, മൊബൈല്‍ ഫോണ്‍, ക്യാമറ, ടി വി, ടാബ് എന്നിവയുള്‍പ്പെടെ സംഘം മോഷ്ടിച്ചിരുന്നു. ആബിദിന്റെ ഓട്ടോറിക്ഷയാണ് ഈ വീട്ടുകാര്‍ പുറത്തു പോകുമ്പോള്‍ പതിവായി വിളിച്ചിരുന്നത്. ഈ സമയത്താണ് ഇവിടെ സംഘം മോഷണം നടത്തിയിരുന്നത്.

ചെമ്മാട് മാനിപാടം കൊല്ലഞ്ചേരി ജലീല്‍ ഹാജിയുടെ വീട്ടില്‍ നിന്നും 3,20,000 രൂപയും പത്തരപവന്‍ സ്വര്‍ണ്ണവും, അത്താണിക്കല്‍ എന്‍ വി സുലൈഖയുടെ വീട്ടില്‍ നിന്നും ഒപ്പിട്ട ബ്ലാങ്ക് ചെക്കും, ആനങ്ങാടി ഉമ്മുകുല്‍സുവിന്റെ വീട്ടില്‍ നിന്നും നിര്‍ത്തിയിട്ട സ്‌കൂട്ടറും 10,000 രൂപയും, 5 പവന്‍ സ്വര്‍ണ്ണവും, മൊബൈല്‍ ഫോണും, വള്ളിക്കുന്ന് സ്വദേശ എന്‍ സി മോഹനന്റെ വീട്ടില്‍ നിന്നും 25,000 രൂപയും, മൊബൈല്‍ഫോണും, എന്‍ സി വിജയന്റെ വീട്ടില്‍ നിന്ന് 2 പവന്‍ സ്വര്‍ണ്ണവും, അരിയല്ലൂര്‍ കോനാരി അലിതാഹിറിന്റെ വീട്ടില്‍ നിന്ന് പത്തര പവന്‍ സ്വര്‍ണ്ണവും, 50,000 രൂപയും, അത്താണിക്കല്‍ മുണ്ടിയന്‍ കാവ് സ്വദേശി ഇമ്പിച്ചിക്കുട്ടിയുടെ വീട്ടില്‍ നിന്നും ഒരു പവനും, 25,000 രൂപയും ഉള്‍പ്പെടെ നിരവധി മോഷണങ്ങളാണ് പ്രതികള്‍ നടത്തിയത്.

ജില്ലാ പോലീസ് മേധാവി ശശികുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്പി അസൈനാരുടെ നേതൃത്വത്തിലുള്ള പ്രതേ്യക സ്‌ക്വാഡാണ് അനേ്വഷണം നടത്തിയത്. അനേ്വഷണ സംഘത്തില്‍ താനൂര്‍ സി ഐ കെ സി ബാബു, പരപ്പനങ്ങാടി എസ് ഐ അനില്‍കുമാര്‍ ടി മേപ്പള്ളി, അഡി. എസ് ഐ ടി കെ രാജീവ് , എ എസ് ഐ മാരായ എം സുരേന്ദ്രന്‍, ജയപ്രസാദ്, സീനിയര്‍ സി പി ഒ മാരായ സുരേഷ് എ കെ, ഉദയകുമാര്‍, സലേഷ് കെ,ജയദേവന്‍, സിനീഷ്, മുരളി, സുരേഷ് ടി, ഗോഡ്‌വിന്‍ തുടങ്ങിയവരാണുണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top