ഹിന്ദി പഠനം തമിഴ്‌നാട്ടില്‍ വേണ്ടെന്ന് ജയലളിത

MODEL copyകോയമ്പത്തൂര്‍: ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിനോടൊപ്പം ഹിന്ദിയും പ്രധാന വിഷയമാക്കണമെന്ന യു ജി സി യുടെ നിര്‍ദ്ദേശം തമിഴ്‌നാട്ടിലെ കോളേജുകളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. തമിഴ്‌നാട്ടിലെ ഡി എം കെ, പി എം കെ, എം ഡി എം കെ തുടങ്ങിയ പാര്‍ട്ടികളും യു ജി സിയുടെ സര്‍ക്കുലറിനെതിരെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ പിന്‍വലിക്കണമെന്ന് പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു.

ഔദേ്യാഗിക ഭാഷാ നിയമപ്രകാരം ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തിയാല്‍ മതിയെന്നും ജയലളിത ചൂണ്ടികാട്ടി. ഇംഗീഷിനൊപ്പം ഹിന്ദിയും പ്രഥമഭാഷയായി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കണമെന്നാണ് യു ജി സി സര്‍ക്കുലറില്‍ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top