നെടുമ്പാശ്ശേരിയില്‍ മനുഷ്യകടത്ത് 4 പേരെ സിബിഐ അറസ്റ്റ് ചെയ്തു

Pacha Malayalam1 copyനെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യകടത്തുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഇടനിലക്കാരായ കൊടുങ്ങല്ലൂര്‍, ചാവക്കാട് സ്വദേശികളായ കബീര്‍, മനീഷ്, സുധര്‍മ്മന്‍, അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ രേഖകളില്ലാതെ കടത്തിയ സംഭവത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് ഇവര്‍. പോലീസ് ഉദേ്യാഗസ്ഥര്‍ അടക്കമുള്ള ഉന്നതര്‍ക്ക് ഇതുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. കേസ് ക്രൈം ബ്രാഞ്ച് അനേ്വഷിച്ച ശേഷം സിബിഐക്ക് കൈമാറുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top