പരപ്പനങ്ങാടിയില്‍ പിടിയിലായത് നിരവധി മോഷണക്കേസിലെ പ്രതി

rahim 1പരപ്പനങ്ങാടി: തിങ്കളാഴച് രാവിലെ ഉള്ളണത്ത് വെച്ച് മോഷണ ശ്രമത്തിനിടെ പിടിയിലായെ വേങ്ങര നായര്‍പടി സ്വദേശി കുട്ടത്ത് അബ്ദുറഹീം (33) നിരവധി മോഷണക്കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതി. തിങ്കളാഴച രാവിലെ കുണ്ടന്‍കടവ് പാലത്തിനടത്തുള്ള ഒരു വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിടെയാണ് ഇയാള്‍ പിടിയിലായത്.

റഹീം കരിപ്പൂരില്‍ ഒരു കളവുകേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. ഇതിന് ശേഷം തേഞ്ഞിപ്പലത്ത് അന്യസംസ്ഥാനതൊഴിലാളികളുടെ മൊബൈല്‍ ഫോണും കുണ്ടാട്ടിയില്‍ ബൈക്കും മൊബൈല്‍ഫോണും മോഷണം നടത്തിയതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

റഹീമിന്റെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ സി മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള അന്വഷണസംഘത്തില്‍ ഗ്രേഡ് എസ്‌ഐ രാജീവ്, എഎസ്‌ഐ സുരേന്ദ്രന്‍, കെ സുരേഷ്, സലേഷ് എന്നിവരാണുള്ളത്.

Share news
error: Content is protected !!
Scroll to Top