തിരൂരങ്ങാടി: ചെമ്മാട്ടെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിച്ചു തുടങ്ങി. താലൂക്ക് ജാഗ്രതാ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം അനധികൃതമായി പാര്‍ക്ക് ചെയ്ത 15 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോന കൂടുതല്‍ കര്‍ശനമാക്കുമെന്നും പിടികൂടുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നും പോലീസ് പറഞ്ഞു.
ഓട്ടോ റിക്ഷകളും ടാക്‌സികളും നിലവിലെ പാര്‍ക്കിങ്ങ് സ്ഥലത്തുതന്നെയാണ് നിര്‍ത്തിയിടേണ്ടത്. എന്നാല്‍ നഗരത്തില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഗതാഗതകുരുക്കിന് കാരണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




