HIGHLIGHTS : Parappanangadi Sub-District Sargotsavam
പരപ്പനങ്ങാടി: വിദ്യാരംഗത്തിന്റെ ഉപജില്ലാതല സര്‍ഗോത്സവം ചെട്ടിപ്പടി ആനപ്പടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ വച്ച് നടന്നു. നഗരസഭാ കൗണ്‍സിലര്‍ റംല കെ പി അധ്യക്ഷയായ ചടങ്ങില്‍ വിദ്യാരംഗം മുന്‍ ജില്ലാ കണ്‍വീനര്‍ ടോമി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.
ആനപ്പടി ജി എല്‍ പി എസ് ഹെഡ്മിസ്ട്രസ് ബിന്ദു കെ പി സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ വിജിഷ മോള്‍ പദ്ധതി വിശദീകരണം നടത്തുകയും പിടിഎ പ്രസിഡണ്ട് ജാഫര്‍ കെ, മുന്‍ എച്ച് എം ഫോറം കണ്‍വീനര്‍ കദിയാമ്മു, വിദ്യാരംഗം പ്രതിനിധി പത്മജ വി.എം, ട്രഷറര്‍ രാജീവ് എന്നിവര്‍ പ്രസംഗിച്ചു ഏഴു വേദികളിലായി കവിതാരചന, കഥാരചന, കവിത ആലാപനം, അഭിനയം, തുടങ്ങി വിവിധ ശില്പശാലകളും നടന്നു.
മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ഇന്നും നാളെയുമായി (ബുധന്‍, വ്യാഴം) മലപ്പുറം ഒതുക്കുങ്ങലില്‍ നടക്കുന്ന ജില്ലാ സര്‍ഗോല്‍സവത്തില്‍ പങ്കെടുപ്പിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു