പരപ്പനങ്ങാടിയില്‍ എസ് ടി യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

.പരപ്പനങ്ങാടി:പൊട്ടിപൊളിഞ്ഞ പരപ്പനങ്ങാടി കടലുണ്ടി റോഡ് നന്നാകാത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ എസ് ടി യു പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി കൊടപ്പാളിയില്‍ റോഡ് ഉപരോധിച്ചു.

നിരവധിയിടങ്ങളില്‍ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ട റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ കടുത്ത ദുരിതത്തിലാണ്. അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ പണം അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും യാതൊരു പ്രവര്‍ത്തി ഇതുവരെ നടന്നിട്ടില്ല.

11 മണിക്കായിരുന്നു ഉപരോധസമരം തുടങ്ങിയത്.
എസ് ടി യു സംസ്ഥാന സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. പി പി അലി അധ്യക്ഷനായി. ടി കുട്ട്യാവ, അബ്ദുറസാഖ് ചേക്കാലി, പി പി ഷാഹുല്‍ഹമീദ് മാസ്റ്റര്‍,
എം കെ പവിത്രന്‍, കുഞ്ഞിക്കോയ, എ പി ഹബീബ്, മുത്തുകോയ തങ്ങള്‍, വി റാഷിദ് പ്രസംഗിച്ചു

Share news
error: Content is protected !!
Scroll to Top