Section

malabari-logo-mobile

ജെഎന്‍യുവില്‍ ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

HIGHLIGHTS : ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം. ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നി...

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം. ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, ഡ്രസ് കോഡ് എന്നീ നിബന്ധനകള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദദാന ചടങ്ങിന്റെ വേദിയുടെ സമീപത്താണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. മാനവേശഷിവികസന മന്ത്രി ഈ സമയം ക്യാമ്പസിലുണ്ടായിരുന്നു. മന്ത്രിയെ തടയുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചു. പലരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

sameeksha-malabarinews

യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന പിന്മമാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് തമാസിക്കാനുള്ള മുറിയുടെ വാടക 20 രൂപയില്‍ നിന്ന് 600 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!