പരപ്പനങ്ങാടി സബ് ജില്ല മെഗാ ക്വിസ്-2013 മത്സര വിജയികള്‍

പരപ്പനങ്ങാടി: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ പരപ്പനങ്ങാടി സബ്ജില്ല സ്വദേശ് മെഗാക്വിസ് 2013 സൂപ്പിക്കുട്ടി നഹാ മെമ്മോറിയല്‍ സ്‌കൂളില്‍ വെച്ച് നടത്തി. എല്‍.പി. വിഭാഗം മത്സര വിജയികളായ തീര്‍ത്ഥ (എ.എല്‍.പി.എസ്. പരുത്തിക്കാട്), കാര്‍ത്തിക് (ജി.എച്ച്.എസ്. നെടുവ), യു.പി. വിഭാഗം വിജയികളായ അഭിനന്ദ്.സി. (ജി.യു.പി.എസ്. അരിയല്ലൂര്‍), അശ്വിനി. ടി (എ.യു.പി.എസ്. ചിറമംഗലം), ഹൈസ്‌കൂള്‍ തല വിജയികളായ വിഷ്ണുമായ (എം.വി.എച്ച്. എസ്.എസ്. അരിയല്ലൂര്‍), സുമയ്യ. സി.പി (എം.എസ്.എച്ച്.എസ്., മൂന്നിയൂര്‍), ഹയര്‍ സെക്കണ്ടറി വിഭാഗം വിജയികളായ ആനന്ദ്.പി.കെ, അക്ഷയ്.കെ (എസ്.എന്‍.എം. എച്ച്.എസ്.എസ്. പരപ്പനങ്ങാടി) എന്നിവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍ സമ്മാനദാനം നടത്തി.

 

Share news
error: Content is protected !!
Scroll to Top