പരപ്പനങ്ങാടിയില്‍ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഷെഡ് കത്തിനശിച്ചു

പരപ്പനങ്ങാടി: കോട്ടത്തറയില്‍ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഓലമേഞ്ഞ ഷെഡ് കത്തിനശിച്ച നിലയില്‍. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഓലയും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഷെഡ് പൂര്‍ണമായും കത്തിയ നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞയാഴ്ച പ്രദേശത്ത് ഒരു സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അഗ്നിക്കിരയായിരുന്നു. ഇതെതുടര്‍ന്ന് സ്ഥലത്ത് ആര്‍എസ്എസ് സിപഎം സംഘര്‍മുണ്ടാവുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top