പരപ്പനങ്ങാടിയില്‍ പാചക വാതക വില വര്‍ദ്ധനവിനെതിരെ അടുപ്പുകൂട്ടി പ്രതിഷേധം

പരപ്പനങ്ങാടി: പാചക വാതക വില വര്‍ദ്ധനവിനെതിരെ അടുപ്പുകൂട്ടി പ്രതിഷേധം നടത്തി. ചെട്ടിപ്പടി ടൗണ്‍ മേഖല മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടത്തിയത്.
പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് പി പി ശാഹുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജംഷീര്‍ പി, വി എ കബീര്‍, മുജീബ് കോഴിശ്ശേരി, ബാബുട്ടന്‍, എന്‍ പി കുഞ്ഞിപൂ, ഹര്‍ഷദ്, കെ പി റസാഖ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top