പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവില്‍ കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പരിസ്ഥിതി ശാസ്ത്രത്തില്‍ പി.ജി ബിരുദം/ പിഎച്ച്.ഡി/ എന്‍വയോണ്‍മെന്റ് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20ന് രാവിലെ 11ന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയുടെ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ www.seiaakerala.org യില്‍ ലഭിക്കും. ഫോണ്‍: 0471 2334262, 2334265.

Related Articles