തിരൂരങ്ങാടിയില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി  തിരൂരങ്ങാടി പതിനാറുങ്ങിലില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. പാലക്കാട് സ്വദേശി ആലത്തൂര്‍ സ്വദേശി സുധാകരന്‍ ആണ് പിടിയിലായത്. ചില്ലറ വില്‍പ്പന നടത്തുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയിരിക്കുന്നത്
പരപ്പനങ്ങാടി പാലത്തിങ്ങല്‍, പള്ളിപ്പടി, പതിനാറുങ്ങല്‍ ഭാഗത്ത് യുവാക്കള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വ്യാപകമായി കഞ്ചാവ് എത്തിച്ചുനല്‍കുന്നു എന്ന എക്‌സൈസ് ഇന്റലിജെന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാള്‍ പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ സൂരജ്, സുധീര്‍, ഗ്രേഡ് പ്രവന്റീവ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, പ്രമോദ് ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുരളീധരന്‍, ഷിജിത്ത്, നിതിന്‍, വനിതാ സിഇഒ സിന്ധു പട്ടേരിവീട്ടില്‍, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top