പരപ്പനങ്ങാടി: നിര്‍ത്താതയുള്ള മഴയില്‍ വെള്ളക്കെട്ടായി മാറി പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത. ഇതോടെ ദിനംപ്രതി സ്ത്രീകളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ആയിരക്കണക്കിന് കാല്‍ നടയാത്രികരാണ് ദുരിതത്തിലായത്.
റെയില്‍ വേ സുരക്ഷ സംവിധാനത്തിന്റെ ഭാഗമായി ഈ ഭാഗത്ത് സംരക്ഷണ വേലി നിര്‍മ്മിച്ചതോടെ താല്‍ക്കാലികമായി റെയില്‍ മുറിച്ച് കടക്കാന്‍ മറ്റ് വഴികളുമില്ല.
കഴിഞ്ഞ രണ്ടു ദിവസമായി രാവിലെ വലിയ വെള്ള കെട്ടാണ് ഈ അടിപ്പാതയില്‍. ഇന്നലെ അധികൃതര്‍ വെള്ളം പമ്പ് ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വീണ്ടും വെള്ളം നിറഞ്ഞിരിക്കുകയാണ് – മഴക്കാലമായതിനാല്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൂടി നടക്കാനിടയാക്കുന്നത് പകര്‍ച്ചവ്യാധികള്‍ പകരാനിടയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




