പരപ്പനങ്ങാടി പുത്തന്‍പീടിക കാളിക്കാവ് റെയില്‍ അണ്ടര്‍പാസ്സ്; നവജീവന്‍ വായനശ്ശാല സര്‍വ്വകക്ഷിയോഗം നടത്തി

പരപ്പനങ്ങാടി:  പുത്തന്‍പീടിക-കാളിക്കാവ് റെയില്‍വേ അണ്ടര്‍ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് അടയിന്തിരമായി യാഥാര്‍ത്ഥ്യമാക്കണമെന്ന് സര്‍വ്വകക്ഷി യോഗം ആവിശ്യപ്പെട്ടു. പരപ്പനങ്ങാടി ചിറമംഗലം നവജീവന്‍ വായനശ്ശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന പരപാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

റെയിലിന് പടിഞ്ഞാറ് ഭാഗത്ത് കുറച്ച് ദൂരം റെയില്‍വേക്ക് സമാന്തരമായാണ് റെയില്‍വേ ഭുമിയില്‍ താല്‍ക്കാലികമായി ഇപ്പോള്‍ അണ്ടര്‍പാസ്സിലൂടെ കടന്നു വരുന്ന വാഹനങ്ങള്‍ യാത്ര തുടരുന്നത്.അത് റെയില്‍വേക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ ആ വഴി ബ്ലോക്ക് ചെയ്യാനുള്ള സാധ്യതയേറെയാണ്.

റെയില്‍വെ അണ്ടര്‍പാസ്സിന്റെ പണി പൂര്‍ത്തീകരിക്കപ്പെട്ടിട്ട് ഏകദേശം 5 വര്‍ഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് ഇല്ലാത്തത് ഭാവിയില്‍ അണ്ടര്‍പാസ്സിനെ തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയും ഉയര്‍ന്നുവന്നു. താനൂര്‍ റോഡിലേക്കുള്ള അപ്രോച്ച് റോഡിന് അക്വസിഷന്‍ നടപടികള്‍ക്കായി ഈ വര്‍ഷം നഗരസഭ പത്ത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ മുന്‍കൈ എടുത്ത് ഒരു വിശാലയോഗം വിളിച്ചു ചേര്‍ക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ പറഞ്ഞു.
നവജീവന്‍ വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷമേജ്.എന്‍.എം, ജൈനിഷ മണ്ണാറക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
യോഗത്തില്‍ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ടി.കെ.അരവിന്ദന്‍, കെ.കെ.ജയചന്ദ്രന്‍, ടി.അഷ്‌റഫ്, ടി.പി കുഞ്ഞിക്കോയമുട്ടി, പുനത്തില്‍ അനില്‍ കുമാര്‍, വിനോദ് കുമാര്‍ തള്ളശ്ശേരി, വി.കെ സൂരജ് എന്നിവര്‍ സംസാരിച്ചു.
വായനശാല സെക്രട്ടറി റോഷ്‌നി വി.പി സ്വാഗതവും മനീഷ്.കെ.പി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ചെയര്‍മാന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top